
അഞ്ചൽ : വീട്ടുമുറ്റത്ത് വെച്ചിരുന്ന ബൈക്ക് കത്തിനശിച്ച നിലയിൽ. കരുകോൺ നബീൽ മൻസിലിൽ നാസറിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് കത്തിയത്. കഴിഞ്ഞദിവസം പുലർച്ചയാണ് സംഭവം.
വീട്ടുമുറ്റത്ത് ശബ്ദവും പ്രകാശവും കേട്ട് വീട്ടിൽനിന്ന് പുറത്തിറങ്ങിയ നാസർ കാണുന്നത് ബൈക്ക് കത്തുന്നതാണ്. തൊട്ടടുത്തുണ്ടായിരുന്ന കാറിലും ഓട്ടോയിലും തീ പടരുന്നതിന് മുന്നേ ബൈക്ക് തള്ളി മാറ്റുകയായിരുന്നു.
വരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.സമീപത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച ആളിന്റെ രൂപസാദൃശ്യത്തിലുള്ള പരിസരവാസിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. കരുകോൺ പള്ളി പടിഞ്ഞാറ്റതിൽ റാഷിദ് (25) ആണ് അറസ്റ്റിലായത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





