
കണ്ണൂർ: കല്യാട് ചെങ്കൽ പണയിൽ തീപിടുത്തം.പത്ത് ഏക്കറോളം വരുന്ന കശുമാവിൻ തോട്ടം കത്തി നശിച്ചു.തീയണക്കാനുള്ള ശ്രമം തുടരുന്നു.മട്ടന്നൂർ, ഇരിട്ടി നിലയങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘങ്ങൾ എത്തിയാണ് തീയണക്കുന്നത്.
ചെങ്കൽ പണയിലെ അടിക്കാടിനുണ്ടായ തീയാണ് പിന്നീട് കശുമാവിൻ തോട്ടത്തിലേക്ക് പടർന്നത്.ഇന്നലെ വൈകുന്നേരമാണ് ആദ്യം തീപിടുത്തം ശ്രദ്ധയിൽ പെട്ടത്.
ഫയർ ഫോഴ്സ് എത്തി തീ അണക്കുകയും നിയന്ത്രണ വിദേയമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും തീപിടുത്തമുണ്ടായി.
ശക്തമായ ചൂടും കാറ്റും അനുഭവപ്പെടുന്നതാണ് ഇത്തരത്തിൽ വീണ്ടും തീപിടിക്കാൻ കാരണമെന്ന് ഫയർ ഫോഴ്സ് കരുതുന്നത്.





