
പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം യുവതിയെ വീട്ടിനകത്ത് തീപ്പൊളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടവളപ്പില്‍ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്‌ന (34) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നതായി കരുതുന്നത്. പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്. വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്‌നയും ഏഴ് വര്‍ഷമായി തിക്കോടിയിലാണ് താമസം. മക്കൾ : ഹനാൻ, ഫാത്തിമ .





