Wayanad

വയനാട് വന്യജീവി സങ്കേതത്തിലെ തീപിടുത്തം; നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു

Please complete the required fields.




കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടുത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടുത്തമുണ്ടായത്. വനംവകുപ്പും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ നാലു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കി.

ഉച്ചക്ക് ഒന്നോടെയാണ് തീപിടുത്തമുണ്ടായത്. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് തീ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. വേനല്‍ കനത്തതോടെ അടിക്കാട്, മരങ്ങള്‍, മുള എന്നിവ ഉണങ്ങിയതിനാല്‍ തീ വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. ഉടന്‍തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു.

ബത്തേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. സുല്‍ത്താന്‍ ബത്തേരി അഗ്നിരക്ഷ സേന സ്റ്റേഷന്‍ ഓഫിസര്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തിലാണ് തീ അണച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പി.കെ. ഭരതന്‍, ഐ. ജോസഫ്, സി.ടി. സൈദലവി, സീനിയര്‍ ഫയര്‍ റെസ്ക്യൂ ഓഫിസര്‍ കെ.എം. ഷിബു, മോഹനന്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ അനൂപ്, നിബില്‍ ദാസ്, ശ്രീരാജ്, സതീഷ്, ഹോം ഗാര്‍ഡ് ശശി, ഷാജന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Back to top button