Malappuram

മലപ്പുറം നഗരസഭാ യോഗത്തിൽ കയ്യാങ്കളി; പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ അംഗമാണ്

Please complete the required fields.




മലപ്പുറം: നഗരസഭയിലെ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.ഇന്ന് ചേർന്ന നഗരസഭാ യോഗത്തിലാണ് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്.

ഡ്രൈവറെ ഭരണ പക്ഷ അംഗങ്ങൾ മർദ്ദിച്ചുവെന്നും ഡ്രൈവർ ഭരണപക്ഷ അംഗങ്ങളെ മർദ്ദിച്ചുവെന്നും ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വിഷയത്തിന്റെ പേരിൽ സംഘർഷം വരെ ഉണ്ടായിരുന്നു .അതിന്റെ തുടർച്ചയായാണ് ഇന്നത്തെ നഗരസഭാ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.

ഡ്രൈവറെ പിന്നീട് സസ്‌പെൻഡ് ചെയ്യുകയും, ഇന്നത്തെ യോഗത്തിൽ അജണ്ടയായി അവതരിപ്പിക്കുകയും ചെയ്തിരുന്നു .ഇതുമായി ബന്ധപ്പെട്ട വിശദീകരണം നഗരസഭാ ചെയർമാൻ നൽകിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ മറുപടി പറയുന്നതിനിടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ അൽപ്പ സമയത്തിന് ശേഷം സ്ഥിതി ശാന്തമായി.

Related Articles

Leave a Reply

Back to top button