Thiruvananthapuram

കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള പുരസ്‌കാരം എം.ബി.രാജേഷില്‍ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍

Please complete the required fields.




തിരുവനന്തപുരം: കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള പുരസ്‌കാരം എം.ബി.രാജേഷില്‍ നിന്നും ഏറ്റുവാങ്ങി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. കേരളത്തിലെ മികച്ച കോര്‍പ്പറേഷനുള്ള 2021-22 വര്‍ഷത്തെ സ്വരാജ് ട്രോഫി പുരസ്‌കാരമാണ് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷില്‍ നിന്നും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ഏറ്റുവാങ്ങിയത്.

അഭിമാനപൂര്‍വ്വം തിരുവനന്തപുരം നഗരസഭ എന്നും മുന്നേറുകയാണ് നമ്മള്‍ എന്നും നമ്മള്‍ തന്നെ ഒന്നാമതെന്നും മേയര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മേയര്‍ക്ക് ആശംസയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തുകയും അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ആദ്യമായിട്ടാണ് തിരുവനന്തപുരം നഗരസഭയ്ക്ക് പുരസ്‌കാരം ലഭിക്കുന്നത്.

വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികവ് മുന്‍ നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരം നഗരവാസികളായ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും തുടര്‍ന്നുള്ള വികസന, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ നടപ്പിലാക്കാന്‍ പുരസ്‌കാര നേട്ടം പ്രചോദനമാകുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button