Malappuram

കാറിൽ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Please complete the required fields.




മലപ്പുറം: കാറിന്റെ രഹസ്യ അറയിൽ കടത്തിയ 96 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി കള്ളിയത്ത് അഹമ്മദ് സക്കീറിൽ (46) നിന്നാണ് മതിയായ രേഖകളില്ലാതെ 96,29500 രൂപ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

വ്യാഴാഴ്ച രാത്രി 10.00 മണിയോടെ നിലമ്പൂർ പോലീസ് സ്റ്റേഷന് മുൻവശം നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. കാറിന്റെ പിറകുവശത്തെ സീറ്റിൽ ഉണ്ടാക്കിയ രഹസ്യ അറയിൽ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത വിധത്തിൽ 500 രൂപയുടെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ഹവാല ഇടപാടുകൾക്കായി എത്തിച്ചതാണെന്ന് സംശയിക്കുന്നു. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായ നികുതി വകുപ്പിനും ഈഡിക്കും റിപ്പോർട്ട് നൽകും. എ.എസ്.ഐ.

അനിൽകുമാർ കെ., എസ്.സി.പി.ഒ.ജംഷാദ് ടി.എം. സിപിഒമാരായ അനസ്.പി., പ്രിൻസ് എന്നിവരും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും ചേർന്നാണ് പണം
പിടിച്ചെടുത്തത്.

Related Articles

Leave a Reply

Back to top button