
തലശ്ശേരി : തലശ്ശേരിയിൽ ടെലി ആശുപത്രിയിലെ സെക്യുരിറ്റി ജീവനക്കാരന് ക്രൂര മർദ്ദനം. ടെമ്പിൾഗേറ്റിലെ വിമുക്ത ഭടൻ പ്രദീപ് കുമാറിനാണ് മർദ്ദനമേറ്റത്. ആശുപത്രിയിലെത്തിയ കാർ ഡ്രൈവറോട് , രോഗിയുമായി പുറത്തേക്ക് പോകുന്ന ഓട്ടോറിക്ഷക്കായി സൈഡ് നൽകാൻ കാർ അല്പം പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടതാണ് ക്രൂര മർദ്ദനത്തിനിടയാക്കിയത്.
മഴയെത്തുടർന്ന് ആശുപത്രി പരിസരത്ത് ബ്ലോക്ക് ഉണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്. പ്രദീപിൻ്റെ കാലിൻ്റെ എല്ല് പൊട്ടിയിട്ടുണ്ട്. മുഖത്തും ഗുരുതരമായി പരിക്കേറ്റു. പ്രദീപിനെ തലശ്ശേരി ടെലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടവത്തൂർ സ്വദേശിയായ നൗഫലിനെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.





