Kerala

സ്‌കൂള്‍ ബസിന് പിന്നില്‍ കാറിടിച്ച് അപകടം; കാര്‍ യാത്രികനും വിദ്യാർത്ഥിയ്ക്കും പരിക്കേറ്റു

Please complete the required fields.




മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കല്ലടി ഹയര്‍ സെക്കൻഡറി സ്‌കൂളിന് സമീപം സ്‌കൂള്‍ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. കാര്‍ യാത്രികനും വിദ്യാർത്ഥിയ്ക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാടെയായിരുന്നു അപകടം. വിദ്യാർത്ഥികളെ കയറ്റി മണ്ണാര്‍ക്കാട് ഭാഗത്തുനിന്ന് കോട്ടോപ്പാടത്തേക്ക് പോവുകയായിരുന്നു സ്‌കൂള്‍ ബസ്. കല്ലടി സ്‌കൂളിന് സമീപം റോഡിന്റെ മധ്യഭാഗത്തായി ഒരാള്‍ നില്‍ക്കുന്നത് കണ്ട് ബസ് ബ്രേക്കിട്ടതോടെ പിറകില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ബസിന്റെ ഒരു വശത്തും കേടുപാടുകള്‍ സംഭവിച്ചു. കല്ലടി സ്‌കൂൾ ജീവനക്കാർ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. മണ്ണാര്‍ക്കാട് ട്രാഫിക് പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി.

Related Articles

Leave a Reply

Back to top button