Kozhikode

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആദിവാസി ക്ഷേമസമിതി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിചാരണ മൂലം വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാരായ ആളുകൾക്കെതിരെ സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും ധർണയും സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.കെ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ എ.കെ.എസ് ജില്ലാ സെക്രട്ടറി ശ്യാം കിഷോർ. സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പുളയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി.സി, സുരേന്ദ്രൻ മടവൂർ, സുനീഷ് തിരുവമ്പാടി, കെ.പി അശോകൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button