
സംസ്ഥാനത്ത് അടുത്ത മാസം ഒന്നുമുതൽ വൈദ്യുതി നിരക്ക് കൂടും. ഇന്ധന സർചാർജ് അനുവദിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിട്ടു. യൂണിറ്റിന് 9 പൈസയാണ് വർധിക്കുക. ഫെബ്രുവരി 1 മുതൽ മെയ് 31 വരെ നാല് മാസത്തേക്കാണ് അധിക തുക ഈടാക്കുക.
വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന് വിലവർധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക എന്നതാണ് നേരത്തെ തന്നെ റെഗുലേറ്ററി കമ്മിഷൻ സ്വീകരിക്കുന്ന മാർഗം. 2022 ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതിക്കായി 87 കോടി രൂപ ചെലവായെന്നും ഈ തുക ഈടാക്കാൻ അനുവദിക്കണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം
യൂണിറ്റിന് 25 പൈസ വരെ അധികമായി ഈടാക്കാനായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ യൂണിറ്റിന് 9 പൈസ വെച്ച് ഈടാക്കാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകുകയായിരുന്നു.





