
ഓമശ്ശേരി : തടഞ്ഞുവെച്ച പെൻഷൻ ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) ഓമശ്ശേരി യൂണിറ്റ് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്‌ദുൽനാസർ ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഇബ്രാഹിം അധ്യക്ഷനായി.
എം. സദാനന്ദൻ ‘കൈത്താങ്ങ്’ പെൻഷൻ പദ്ധതിയുടെ വിതരണം നടത്തി. ഇ. ഷാഹുൽ ഹമീദ്, എം. രവീന്ദ്രൻ, പി.കെ. രാമൻകുട്ടി, പി. രവീന്ദ്രൻ, കെ.സി. അതൃമാൻ, കെ.പി. ഉസ്സയിൻ, എം. അബൂബക്കർ, പി. റുഖിയ, ഒ. കുട്ടികൃഷ്ണൻ നായർ, പി.കെ. ജമാൽ മുഹമ്മദ്, ടി.പി. മുഹമ്മദ്, കെ. ഭാസ്കരൻ സംസാരിച്ചു.





