
കുന്ദമംഗലം: ചൂലാംവയലില്‍ കെ എസ് ആര്‍ ടി സി ബസ്സ് ഓട്ടോ ടാക്‌സിയിലും ഗുഡ്‌സിലും ഇടിച്ച് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.
ഉച്ചക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. കനത്ത മഴക്കിടെയായിരുന്നു അപകടം. ഇറക്കത്തില്‍ നിന്ന് ബസ്സ് നിയന്ത്രണം വിട്ട് ഗുഡ്‌സിലും പിന്നീട് ഓട്ടോ ടാക്‌സിയിലും ഇടിക്കുകയായിരുന്നുവെന്നാണ് നിഗമനം.





