Thiruvananthapuram

പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ നഗ്നതാ പ്രദര്‍ശനം നടത്തി; സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Please complete the required fields.




തിരുവനന്തപുരം: പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ വ്യവസായ വകുപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍.

വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഓഫിസിലെ എല്‍ഡി ക്ലര്‍ക്ക് പള്ളിച്ചല്‍ ഇടയ്ക്കോട് നേമം ട്രിനിറ്റി സ്കൂളിന് സമീപം മോറിയമൗണ്ട് ഹൗസില്‍ വൈശാഖന്‍(37)ആണ് അറസ്റ്റിലായത്.

ബുധനാഴ്ച രാവിലെ കവടിയാറിനും കുറവന്‍കോണത്തിനും ഇടയിലായിരുന്നു സംഭവം. കാര്‍ വഴിയോരത്ത് ഒതുക്കിയിട്ടിരുന്ന വൈശാഖന്‍ അതുവഴിയെത്തിയ പെണ്‍കുട്ടിയെ കാറിനടുത്തേക്ക് വലിച്ചശേഷം നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

നാട്ടുകാര്‍ ഇടപെട്ടതോടെ ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ വൈശാഖനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞാഴ്ചയാണ് കനകക്കുന്നിന് സമീപംവെച്ച്‌ അധ്യാപികയെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആക്രമിച്ചത്. ഈ കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാനായില്ല.

Related Articles

Leave a Reply

Back to top button