Kerala

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Please complete the required fields.




അങ്കമാലി : എം.സി റോഡിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അങ്കമാലി വളവഴി എ.ജെ നഗർ 102ൽ ബ്ലായിപ്പറമ്പിൽ വീട്ടിൽ സജിയുടെ ഭാര്യ മിനിയാണ് (45) മരിച്ചത്.

ശനിയാഴ്ച രാത്രി 9.30ഓടെ എം.സി റോഡിൽ വളവഴിയിലേക്കു തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്കു പോകുന്നതിന് മിനി റോഡ് കുറുകെ കടക്കുന്നതിനിടെയായിരുന്നു ബസ് ഇടിച്ച് തെറിപ്പിച്ചത്.

അവശനിലയിലായ മിനിയെ ആസ്റ്റർ മെഡിസിറ്റിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ച മരണം സംഭവിച്ചു. മക്കൾ: അക്ഷയ്, ശരത് (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശാന്തി നിലയത്തിൽ.

Related Articles

Leave a Reply

Back to top button