
ഫറോക്ക് : പെരുമുഖം അയ്യംബാക്കിയിലെ പുല്ലിപ്പുഴയോരത്തുനിന്ന് അസ്ഥി അവശിഷ്ടങ്ങൾ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടോടെയാണ് ചാരം അടക്കമുള്ള അസ്ഥിയുടെ അവശിഷ്ടം കണ്ടെത്തിയത്. അവശിഷ്ടം കൊണ്ടുവന്ന ചാക്കും സമീപത്തുതന്നെ ഉണ്ടായിരുന്നു.
പ്രദേശവാസികളാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസ് ചാരവും എല്ലും വിദഗ്ധപരിശോധനയ്ക്കായി മാറ്റി. ഫറോക്ക് എ.സി.പി. എ.എം. സിദ്ധീഖ്, സി.ഐ. സഞ്ജീവ് കുമാർ എന്നിവർ പരിശോധന നടത്തി. പരിശോധനകൾക്കുശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.





