Kozhikode

കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി.

ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊടുവളളിയിൽ നിന്ന് മഖാമിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസ് ചോദ്യം ചെയ്തതിന് നേരത്തെ ഇതേ ബസ്സിന് നേരെ ഒരുസംഘം ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ ആക്രമണം ഉണ്ടായിരുന്നു.

ഇന്ന് രാവിലെ നാല് പേർ ചേർന്ന് ബസ്സ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ബസ് ജീവനക്കാർ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

 

Related Articles

Leave a Reply

Back to top button