India

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

Please complete the required fields.




ന്യൂഡൽഹി : 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.

പൊതുസമൂഹത്തോട് നന്ദിയറിയിച്ച കാപ്പൻ, പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ടെന്നും അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ലെന്നും പറഞ്ഞു.

മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ച കാപ്പൻ തന്റെ മോചനത്തിന് വേണ്ടി മാധ്യമപ്രവർത്തകരടക്കം മുന്നിട്ടിറങ്ങിയതും ഓർമ്മിച്ചു.

‘പല സഹോദരൻമാരും ജയിലിലാണ്, എന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ലെന്നും കാപ്പൻ പറഞ്ഞു. ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഇനി ദില്ലിയിലേക്ക് പോകും. അതിന് ശേഷം ആറ് ആഴ്ചക്ക് ശേഷമാകും കേരളത്തിലേക്ക് മടങ്ങുക.

Related Articles

Leave a Reply

Back to top button