Idukki

ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു

Please complete the required fields.




ഇടുക്കി: ഇടുക്കിയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തെ ഇറക്കത്തിലാണ് സംഭവം. വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓട്ടത്തിനിയില്‍ പെട്ടെന്ന് തീപിടിക്കുകയായിരുന്നു.

കോട്ടയം സ്വദേശികളായ കുടുംബം മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇതിനിടെയാണ് യാത്രക്കിടെ ഇവര്‍ സഞ്ചരിച്ച ഹ്യൂണ്ടായ് സാന്‍ട്രോ കാര്‍ തീപിടിച്ചത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ ഡ്രൈവറും ബന്ധുക്കളും വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി. മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം കത്തുകയായിരുന്നു. മൂന്നാറില്‍ നിന്നും എത്തിയ അഗ്‌നിശമനസേന അംഗങ്ങളുടെ നേത്യത്വത്തില്‍ തീയണച്ചത്. വാഹനം തീപിടിച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു.

Related Articles

Leave a Reply

Back to top button