Kannur

മദ്യം കടത്താനും ബൈപ്പാസ് : തലശ്ശേരിയിൽ വൻ മദ്യവേട്ട; പയ്യന്നൂർ സ്വദേശി 26 അറസ്റ്റിൽ

Please complete the required fields.




തലശ്ശേരി : മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യത്തിൻ്റെ ഒഴുക്ക് ശക്തം. തലശ്ശേരിയിൽ വൻ മദ്യവേട്ട.പയ്യന്നൂർ സ്വദേശി 26 അറസ്റ്റിൽ . മദ്യം കടത്തിയ കാറും കസ്റ്റഡിയിൽ. എക്സൈസ് ഇൻസ്‌പെക്ടർ എം. കെ. മോഹൻ ദാസും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മാഹി- മുഴുപ്പിലങ്ങാട്, ദേശീയപാത 66 ടോൾ പ്ലാസ രണ്ടാം ലൈനിനു സമീപം വെച്ച് 117 ലിറ്റർ മദ്യം പിടികൂടിയത്.മദ്യംകടത്തിയ പയ്യന്നൂർ സ്വദേശി നവീൻ പി. (26) നെഅറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച KL 11 AK 7664 നമ്പർ ടാറ്റ ഇൻഡിഗോ കാറും കസ്റ്റഡിയിൽ എടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസിൽ നിന്നും ആദ്യമായാണ് ഇത്തരത്തിൽ മദ്യം പിടികൂടുന്നത്.ബൈപ്പാസ് തുറന്നതോടെ ഇതിലൂടെ മദ്യ കടത്ത് വ്യാപകമായിരിക്കുകയാണ്. ഇതോടെയാണ് എക്സൈസ് പരിശോധന നടത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥരായ യു ഷെനിത്ത് രാജ്, ലെനിൻ എഡ്വർഡ് ബൈജേഷ്.കെ സുമേഷ് എം കെ, പ്രസന്നഎം. കെ . ഐശ്വര്യ പി പി ഡ്രൈവർ ബിനീഷ്. കെ എന്നിവർ അടങ്ങിയ സംഘമാണ് മദ്യം പിടികൂടിയത്.

Related Articles

Back to top button