Thiruvananthapuram

സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില അറിയാം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. ഒരു പവന് സ്വർണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില.

2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 2020 ൽ 42000 ആയിരുന്നു വില. സ്വർണവില ഇന്ന് 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വർണ വില 1934 ഡോളറാണ്. പരിശോധിക്കുകയാണെങ്കിൽ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തും എത്തുമ്പോൾ 190 മടങ്ങ് വർദ്ധനവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 35 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 30 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4360 രൂപയാണ്.

Related Articles

Leave a Reply

Back to top button