പള്ളിപ്പുറം ജി.എം .യു.പി സ്കൂളിൻ്റെ വാർഷികാഘോഷത്തിൻ്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

താമരശ്ശേരി: പള്ളിപ്പുറം ജി.എം .യു.പി സ്കൂളിൻ്റെ ഈ വർഷത്തെ വാർഷികാഘോഷത്തിൻ്റെ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു .
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി അബ്ദു റഹ്മാൻ മാസ്റ്റർ, വാർഡ് മെമ്പർ റംല ഖാദർ, മുഹമ്മദലി ലോർട്സ് എന്നിവർ രക്ഷാധികാരികളായും, എസ്. എം .സി ചെയർമാൻ അബ്ദുറഷീദ് ചെയർമാനും, പിടിഎ പ്രസിഡൻറ് അലി തച്ചംപൊയിൽ ,എം. പി .ടി. എ ചെയർപേഴ്സൺ സുഹറ എന്നിവർ വൈസ് ചെയർമാൻമാരും ഹെഡ്മിസ്ട്രസ് മിനി എ.പി കൺവീനറും ,എസ്. ആർ. ജി കൺവീനർ ഇന്ദു ടീച്ചർ, പി.ടി.എ വൈസ് പ്രസിഡൻറ് മുജീബ്റഹ്മാൻ ജോയിൻ്റ് കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ഹെഡ്മിസ്ട്രസ് മിനി ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് അലിതച്ചം പൊയിൽ അധ്യക്ഷത വഹിച്ചു. എസ്.എം. സിചെയർമാൻ അബ്ദുറഷീദ് ഉദ്ഘാടനം ചെയ്തു. ഷൈജു മാസ്റ്റർ വിഷയാവ തരണം നടത്തി. അഷ്റഫ്.ടി.പി, ഷാജൽ. സി.എച്ച്, റഫീഖ് താമരശ്ശേരി, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സീനിയർ അസിസ്റ്റൻ്റ് ബീവി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.





