Kozhikode

യുവതി ബസിനടിയിൽ പെട്ട സംഭവം; കടുത്ത നടപടികളുമായി ആർ.ടി.ഒ

Please complete the required fields.




കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ മാവൂർ സ്വദേശിനിയായ യുവതി ബസിനടിയിൽ അകപ്പെടാൻ കാരണക്കാരായ സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് ആർ.ടി.ഒ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ജില്ലാ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയോട് ശിപാർശ ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പറഞ്ഞു. ബസ് പിടിച്ചെടുത്തതായും ആർ.ടി.ഒ അറിയിച്ചു.

കഴിഞ്ഞദിവസം ബസിലേക്ക് കയറാൻ ശ്രമിക്കവെ മാവൂർ സ്വദേശിനിയായ തസ്രീന ബസ്സിന്റെ അടിയിൽപെട്ട് അത്ഭുദകരമായി രക്ഷപ്പെടുകയായിരുന്നു.
വിദ്യാർത്ഥികളെ കയറ്റാതിരിക്കാനുള്ള ധൃതിയിൽ, യുവതി കയറും മുമ്പേ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.

കൈയ്ക്കു പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ തസ്രീന പോലീസിൽ പരാതി നൽകിയിരുന്നു. സ്വകാര്യ ബസ് അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കാനും മോട്ടർ വാഹന വകുപ്പ് തീരുമാനിച്ചു

Related Articles

Leave a Reply

Back to top button