
കൂടത്തായി: കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിൽ എല്‍.പി വിഭാഗം കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. കൊടുവള്ളി എം.എൽ.എ ഡോ.എം.കെ മുനീര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ.തോമസ് തെക്കേല്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്ലാറ്റിനം ജൂബിലിയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ എം.എൽ.എ പതാക ഉയര്‍ത്തുകയും ജൂബിലി സ്മാരകമായി സ്‌കൂൾ ക്യാമ്പസില്‍ ഫലവൃക്ഷതൈ നടുകയും ചെയ്തു.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ നാസര്‍ പുളിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പർ നാസര്‍ എസ്റ്റേറ്റ്മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെഹറൂഫ് ടി, സ്‌കൂൾ മാനേജർ ഫാ.ജോര്‍ജ് ഏഴാനിക്കാട്ട്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കരുണന്‍ മാസ്റ്റര്‍, ഷീജ ബാബു, പി.ടി.എ പ്രസിഡന്റ് കെ.എസ് മനോജ് കുമാരന്‍, പ്രധാനാധ്യാപിക ഇ.ഡി. ഷൈലജ, അഡ്‌മിനിസ്‌ട്രേറ്റർ ഫാ.ബിബിന്‍ ജോസ് തുടങ്ങിയവർ സംസാരിച്ചു.





