Palakkad

പാലക്കാട് വീണ്ടും ഭീതി വിതച്ച് പി ടി-7; സെന്റ് തോമസ് നഗറിലൂടെ കാട്ടാന നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Please complete the required fields.




പാലക്കാട്: പാലക്കാട് ധോണിയില്‍ വീണ്ടും പി ടി-7 എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങി. ധോണി സെന്റ്  തോമസ് നഗറിലാണ് ഇന്ന് കാട്ടാനയുടെ സാന്നിധ്യമുണ്ടായത്. പ്രദേശത്ത് രാത്രി 10 മണിയോടെ ആന ഇറങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് വീണ്ടും കാട്ടാനയുടെ സാന്നിധ്യമുണ്ടായത് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്.

സെന്റ് തോമസ് നഗറിലെ ഒരു ചെറിയ റോഡിലൂടെ ആന നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആന കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ജനവാസമേഖലകളാണ്. ആന നടന്നുപോകുന്ന വഴിയുടെ വശങ്ങളിലെല്ലാം നിരവധി വീടുകളുള്ളതായി പുറത്തെത്തിയ ദൃശ്യങ്ങളും തെളിയിക്കുന്നുണ്ട്.

ധോണിയിലും പരിസരപ്രദേശങ്ങളിലുമുള്ള നെല്‍വയലുകളില്‍ ആനകള്‍ കൃഷി നശിപ്പിക്കുന്നത് സ്ഥിരമായതിനാല്‍ എത്രയും വേഗം ആനയെ തുരത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Related Articles

Leave a Reply

Back to top button