
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു കോടി 11 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് പിടിയിലായത്. ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.
ഗള്‍ഫ് എയര്‍ വിമാനത്തില്‍ റിയാദില്‍ നിന്നുവന്ന ഹക്കീമില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 2 കിലോ സ്വര്‍ണം പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിന്റെ മാഗ്നട്ടുകള്‍ മാറ്റി പകരം സ്വര്‍ണക്കട്ടികള്‍ വിദഗ്ധമായി ഒളിപ്പിച്ചു കടത്തുന്നതിനിടെ ഹക്കീം പിടിയിലാവുകയായിരുന്നു. ഒരു കോടി 11 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.





