Kozhikode

ജേഴ്‌സി വാഗ്ദാനം ചെയ്ത് പിഡനം; ഫുട്‌ബോള്‍ പരിശീലകന്‍ പോക്‌സോ കേസില്‍ പിടിയില്‍

Please complete the required fields.




കോഴിക്കോട്: ജേഴ്‌സി വാഗ്ദാനം ചെയ്ത് കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവണ്ണൂര്‍ ചെമ്പന്‍കണ്ടി പറമ്പ് സ്വദേശി ഷാനവാസ് (54) നെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 23 നായിരുന്നു കേസിനാസ്പദമായ സംഭവം.

ഫുട്‌ബോള്‍ പരിശീലകനായ പ്രതി ജേഴ്‌സി കൊടുക്കാം എന്ന് പറഞ്ഞ് കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പന്നിയങ്കര എസ്.ഐ. മാരായ മുരളീധരന്‍, ശശീന്ദ്രന്‍, ഗ്ലാഡിന്‍ എഡ്വേഡ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പദ്മരാജ്, സിവില്‍ പോലീസ് ഓഫീസര്‍ രമേശന്‍, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്

Related Articles

Leave a Reply

Back to top button