Kozhikode

ചുരത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി

Please complete the required fields.




താമരശ്ശേരി: ചുരം റോഡിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാര നിർദേശങ്ങൾ ചൂണ്ടിക്കാട്ടിയും ചിപ്പിലിത്തോട്-തളിപ്പുഴ-ചുരം ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി കോഴിക്കോട് ജില്ലാ കളക്ടർക്ക് നിവേദനം നൽകി.

വാഹനത്തിരക്കുള്ള അവധി ദിവസങ്ങളിൽ ചരക്ക് ലോറികൾക്കും അസാധാരണ വലിപ്പമുള്ള കണ്ടൈയ്നർ വാഹനങ്ങൾക്ക് എല്ലാദിവസങ്ങളിലും സമയക്രമം നിശ്ചയിക്കുക, വനം വകുപ്പിൽ നിന്നും അഞ്ച് വർഷം മുൻപ് ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി 6,7,8 ഹെയർ പിൻ വളവുകൾ അടിയന്തിരമായി വീതികൂട്ടുക, വാഹനങ്ങൾ മറികടന്നും അസ്ഥാനത്ത് പാർക്ക് ചെയ്‌തും റോഡ് തടസ്സങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാനും നിയമാനുസൃത ട്രാഫിക് പരിപാലനം ഉറപ്പ് വരുത്താനുമായി എല്ലാ പ്രധാനവളവുകളിലും സ്‌ഥിരം പോലീസ് സാനിദ്യം ഉറപ്പ് വരുത്തുക, ചുരത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഡി.ടി.പി.സി മുഖേന പ്രത്യേക സൗകര്യമൊരുക്കുക, പ്രകൃതി ക്ഷോഭം മൂലം ഉണ്ടാകാവുന്ന മണ്ണിടിച്ചിലും മരംവീഴ്ചയും മുന്നിൽകണ്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾക്ക് വിദഗ്ധ സമിതിയെ നിശ്ചയിക്കുക തുടങ്ങിയ പ്രതിവിധികളാണ് കമ്മറ്റി കളക്ടർക്ക് മുമ്പാകെ സമർപ്പിച്ചത്.

Related Articles

Leave a Reply

Back to top button