Ernakulam

നടൻ ബാലയുടെ വീടിനു നേരെ ആക്രമണ ശ്രമം

Please complete the required fields.




കൊച്ചി: നടൻ ബാലയുടെ വീട്ടിൽ ആക്രമണശ്രമം. കാറിലെത്തിയ രണ്ട് പേരാണ് ബാലയുടെ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത് . ബാല കോട്ടയത്ത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഇവർ വീട്ടിലെത്തിയത്. അപ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. സംഘം വാതിലിൽ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറഞ്ഞു.

കൂടാതെ ബാലയുടെ അയൽ വീടുകളിലും ഇവർ എത്തി ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് വീട്ടിൽ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിയിക്കുന്നതായി ബാല അറിയിച്ചു. മൂന്നുപേർ സംഘത്തിൽ ഉണ്ടെന്നും ഫ്ലാറ്റുകളുടെ പാർക്കിംഗ് ഏരിയയിൽ സ്ത്രീകൾക്ക് ഉൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല പറഞ്ഞു. മറ്റു വീടുകളിൽ നിന്ന് ഹെൽമെറ്റും സൈക്കിളുകളും ഉൾപ്പെടെ മോഷ്ടിക്കുന്നവരാണ്‌ ഇവരെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേർത്തു.

തലേദിവസവുംസമാനമായ സംഭവം ബാലയുടെ സുഹൃത്തുക്കൾ വീട്ടിൽ ഉള്ളപ്പോൾ നടന്നെങ്കിലും അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെ ഇവരെ പുറത്താക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് ബാലയും എലിസബത്തും നടക്കാൻ ഇറങ്ങിയപ്പോൾ ആരാധകനാണെന്ന് പറഞ്ഞ് ഇവരിൽ ഒരാൾ ബാലയുടെ ഫോട്ടോ എടുക്കുകയും കാലിൽ വീഴുകയും ചെയ്തതായി ബാല പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഉടനടി ശക്തമായ നടപടി പ്രതീക്ഷിക്കുന്നതായും ബാല പറഞ്ഞു

Related Articles

Leave a Reply

Back to top button