
കൊടുവള്ളി: തണല്‍ മൂന്നാം വാര്‍ഷിക സംഗമം ജനുവരി 26ന് നടക്കും. സംഗമത്തിന്റെ വിജയത്തിനായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. കൊടുവള്ളി തണലില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ യോഗം അഡ്വ പി ടി എ റഹീം എം എല്‍ എ ഉദ്ഘടനം ചെയ്തു. ചെയര്‍മാന്‍ ഒ ടി സുലൈമാന്‍ അധ്യക്ഷത വഹിച്ചു. വി സീയാലി ഹാജി, നാസര്‍ കോയ തങ്ങള്‍, കെ ഷറഫുദീന്‍, കോതൂര് മുഹമ്മദ് മാസ്റ്റര്‍, ഒ പി ഐ കോയ, പി ടി സി ഗഫൂര്‍, യൂസുഫ് കരീറ്റിപറമ്പ്, വി സി നാസര്‍, കെ ഹസൈന്‍, മജീദ് സി പി, ബിഷര്‍ ടി കെ, സലിം നെച്ചുമണ്ണില്‍, മൂസ മാസ്റ്റര്‍, റഹൂഫ് നെല്ലാങ്കണ്ടി, മുഹമ്മദ് മദനി, മാക്‌സ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
അഡ്വ പി ടി എ റഹീം എം എല്‍ എ (ചെയര്‍മാന്‍), ഒ ടി സുലൈമാന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ഒ പി റഷീദ് (ജനറല്‍ കണ്‍വീനര്‍), തങ്ങള്‍സ് മുഹമ്മദ് (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 251 അംഗ കമ്മറ്റി രൂപീകരിച്ചു. ജനറല്‍ സെക്രട്ടറി ഒ പി റഷീദ് സ്വാഗതവും തങ്ങള്‍സ് മുഹമ്മദ് നന്ദിയും പറഞ്ഞു. വാര്‍ഷികത്തിന്റെ ഭാഗമായി വ്യക്കരോഗ നിര്‍ണ്ണയ ക്യാമ്പ്, നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ്, രക്തദാന ക്യാമ്പ്, രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്, എന്നിവയും നടക്കും. മന്ത്രിമാര്‍, എം പി മാര്‍, എം ല്‍ എ മാര്‍, ജനപ്രതിനിധികള്‍, മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും വാര്‍ഷികത്തില്‍ സംബന്ധിക്കും. ഡയാലിസിസ് സെന്ററും, ഏര്‍ലി ഇന്റെര്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിക്കാന്‍ പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.





