Idukki

പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

Please complete the required fields.




ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ ചപ്പാത്ത് നാലാംമൈല്‍ സ്വദേശി എംകെ സിബിച്ചനാണ് അറസ്റ്റിലായത്. സ്നേഹം നടിച്ചായിരുന്നു യുവാവിന്‍റെ പീഡനം. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ക്രൂരകൃത്യം.

ആറ് മാസം മുമ്പായിരുന്നു പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തി കൗണ്‍സിലിങ് നല്‍കിയപ്പോഴാണ് പീ‍ഡനവിവരം പുറത്തറിയുന്നത്. പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉപ്പുതറ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി മുല്ലൂത്ത് കുഴിയില്‍ സിബിച്ചനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Related Articles

Leave a Reply

Back to top button