Kozhikode

വടകരയില്‍ കഞ്ചാവുമായി 19 കാരന്‍ എക്സൈസിന്റെ പിടിയില്‍

Please complete the required fields.




വടകര: കഞ്ചാവുമായി 19 കാരന്‍ പിടിയില്‍. കോട്ടക്കടവ് പടിഞ്ഞാറെ തുരുത്തിയില്‍ അശ്വിന്‍ ആണ് റേഞ്ച് എക്‌സൈസിന്റെ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.

ഇയാളില്‍ നിന്നു 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫിസര്‍ കെ.എ ജയരാജ്, എക്‌സൈസ് സിവില്‍ ഓഫിസര്‍മാരായ അനിരുദ്ധ്, വിനീത്, അരുണ്‍ അശ്വിന്‍, വുമന്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബബിത, ഡ്രൈവര്‍ ശ്രീജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button