Kozhikode

താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

Please complete the required fields.




താമരശ്ശേരി: രാരോത്ത് വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. താലൂക്ക് ആസ്ഥാനമായ താമരശ്ശേരി ടൗണ്‍ ഉള്‍ക്കൊള്ളുന്ന രാരോത്ത് വില്ലേജ് ഓഫീസില്‍ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് സേവനം വൈകുന്നുവെന്നാരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. അപേക്ഷ നല്‍കിയവര്‍ ദിവസങ്ങളോളം വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങേണ്ട സാഹചര്യമാണെന്നും പലപ്പോഴും വില്ലേജ് ഓഫീസര്‍ സ്ഥലത്തുണ്ടാവില്ലെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

വില്ലേജ് ഓഫീസിലെത്തുന്നവരോട് ജീവനക്കാര്‍ ധിക്കാരത്തോടെ പെരുമാറുന്നുവെന്നും ആരോപണമുണ്ട്. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് ശമീര്‍ ഓമശ്ശേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി ആര്‍ കാവ്യ അധ്യക്ഷത വഹിച്ചു. അസംബ്ലി മണ്ഡലം സെക്രട്ടറി രാജേഷ് കോരങ്ങാട്, വി കെ എ കബീര്‍, അമീര്‍ അലി, ഹിഷാം ചുങ്കം, അഷ്‌കര്‍ അറക്കല്‍, ഷൈജു കരുപാറ, ഷാമില്‍ ചുങ്കം, നിസാം താമരശ്ശേരി എന്നിവര്‍ സംസാരിച്ചു. എന്നാല്‍ രാത്രി വൈകിയും വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമാണെന്നും പരമാവധി സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതകമായി കൊടുത്തു തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും വില്ലേജ് ഓഫീസര്‍ ആര്‍ പ്രശാന്ത് പറഞ്ഞു.

Related Articles

Leave a Reply

Back to top button