Kozhikode

സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു

Please complete the required fields.




തിക്കോടി: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശി മരിച്ചു. എന്‍.സി.പി മണ്ഡലം വൈസ് പ്രസിഡന്റും തിക്കോടി ടൗണിലെ വ്യാപാരിയുമായ തിക്കോടി കാട്ടുവയലില്‍ കെ.വി.നാണു (71 ) ആണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ മരിച്ചത്.

ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. തിക്കോടി അടിപ്പാതാ കര്‍മ്മസമിതിയുടെ യോഗം കഴിഞ്ഞ് തിരിച്ച് പോകുകയായിരുന്നു നാണുവിനെ തിക്കോടി ടൗണില്‍ വച്ച് ദേശീയപാത മുറിച്ച് കടക്കവെയാണ് സ്‌കൂട്ടര്‍ ഇടിച്ചത്. ഭാര്യ: പുഷ്പ. മക്കള്‍: നിധിലേഷ്, നിതേഷ് (ദുബായ്), നീതു. മരുമകന്‍: ഷാനുറാം.

Related Articles

Leave a Reply

Back to top button