Kozhikode

കോഴിക്കോട് നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Please complete the required fields.




കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി നിരോധിത പുകയില, പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. വലിയങ്ങാടി മാതൃഭൂമിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയില്‍നിന്നും വെള്ളയില്‍ ബീച്ച് പരിസരത്തുള്ള കടയില്‍നിന്നുമായി ആയിര ത്തോളം പാക്കറ്റ് നിരോധിത ലഹരി ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.

ആന്റി നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പി. പടന്നയിലിന്റെ നേതൃത്വത്തില്‍ ജില്ല ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സാണ് പരിശോധന നടത്തിയത്. കലോത്സവത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി വരും ദിവ സങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button