Kozhikode

താമരശ്ശേരിയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വയോധികന് പരിക്ക്

Please complete the required fields.




താമരശ്ശേരി: താമരശ്ശേരിയില്‍ ബസ് സ്‌കൂട്ടറിലിടിച്ച് വയോധികന് പരിക്ക് . താമരശ്ശേരി കെടവൂര്‍ കുന്നത്ത് കുളങ്ങല്‍ പത്മനാഭന് (60) ആണ് പരുക്കേറ്റത്. താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം.

കെഎസ്ആര്‍ടിസി ഡിപ്പോ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പുറപ്പെട്ട രാജധാനി ബസ് ഇടിക്കുകയായിരുന്നു.

ബസ്സിനുള്ളില്‍ അകപ്പെട്ട സ്‌കൂട്ടറില്‍നിന്നും തെറിച്ചുവീണ പത്മനാഭനെ ഉടന്‍തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button