Thiruvananthapuram

സ്വർണവിലയിൽ വൻ കുതിപ്പ്; പവന് കൂടിയത് 400 രൂപ

Please complete the required fields.




സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 50 രൂപയാണ്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,095 രൂപയായി. പവന് 400 രൂപ വർധിച്ച് വില 40,760 രൂപയിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വർധിച്ച് വില 4,210 രൂപയിലെത്തി.

ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായിരുന്നു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയിലും എത്തിയിരുന്നു.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Related Articles

Leave a Reply

Back to top button