
കോഴിക്കോട്: സംസ്ഥന സ്‌കൂള്‍ കലോത്സവ വേദികളിലേക്കെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് സിറ്റി പൊലീസ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രധാന വേദിയായ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്തേക്ക് മത്സരാര്‍ഥികളുമായും അല്ലാതെയും വരുന്ന വാഹനങ്ങള്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ ഗ്രൗണ്ട്, പോളിടെക്‌നിക് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
സെന്റ് മൈക്കിള്‍സ് സ്‌കൂളിലേക്കുള്ള വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളേജ് ഗ്രൗണ്ട്, ഫിസിക്കല്‍ എജുക്കേഷന്‍ കോളേജ് -കോളജ് ഗ്രൗണ്ടിലും വേങ്ങേരി വെജിറ്റബിള്‍ മാര്‍ക്കറ്റ് കോമ്പൗണ്ടിലും ജി.വി.എച്ച്.എസ്.എസ് കാരപ്പറമ്പ്-വേങ്ങേരി വെജിറ്റബിള്‍ മാര്‍ക്കറ്റ് കോമ്പൗണ്ട് എരഞ്ഞിപ്പാലം മാര്‍കസ് എച്ച്.എസ്.എസ് സരോവരം, നടക്കാവ് ജി.വി.എച്ച്.എസ്.എസ് മനോരമയുടെ എതിര്‍വശത്തുള്ള ഗ്രൗണ്ട്, പ്രൊവിഡന്‍സ് സ്‌കൂള്‍ -നോര്‍ത്ത് ബീച്ച്, സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍ -സരോവരം ജങ്ഷന് എതിര്‍വശം, എസ്.കെ. പൊറ്റെക്കാട് ഹാള്‍ പറയഞ്ചേരി ബോയ്‌സ് സ്‌കൂള്‍, സാമൂതിരി ഹാള്‍ -സാമൂതിരി ഗ്രൗണ്ട്, സാമൂതിരി ഗ്രൗണ്ട് വേദി സാമൂതിരി ഗ്രൗണ്ട്, ഗവ. ഗണപത് എച്ച്എസ് എസ് ഗവ ഗണപത് എച്ച്.എസ്.എസ് ഗ്രൗണ്ട്, ഗവ. അച്യുതന്‍ ജി.എല്‍.പി.എസ് അച്യുതന്‍ ഗേള്‍സിന് എതിര്‍വശം, ഗവ. അച്യുതന്‍ ഗേള്‍സ് -അച്യുതന്‍ ഗേള്‍സിന് എതിര്‍വശം, പരപ്പില്‍ എം എം.എച്ച്.എസ് കോതി സൗത്ത്’ബീച്ച്, ഗുജറാത്തി സ്‌കൂള്‍ ഹാള്‍ -ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ട്, സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് -സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ യഥാക്രമം പാര്‍ക്ക് ചെയ്യണം.





