
കൊയിലാണ്ടി: വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ഉള്ളൂര്‍ സ്വദേശിയായ സായൂജ് (22) നെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം മൂന്നുമണിക്കുശേഷമാണ് കൊയിലാണ്ടി മൊയ്തീന്‍ പള്ളിക്ക് സമീപം സി.കെ ഹൗസില്‍ നഫീസയുടെ രണ്ട് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നത്.
വീട്ടില്‍ ആരുമില്ലാത്ത സമയമാണ് യുവാവ് എത്തിയത്. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടതു പ്രകാരം അടുക്കളയിലേക്ക് പോയതായിരുന്നു നഫീസ. ഈ സമയം അടുക്കളയിലെത്തിയ യുവാവ് നഫീസയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച് ഓടുകയായിരുന്നു. മാല പൊട്ടിച്ച് ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.





