Thrissur

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ പുരോഹിതന് കഠിന തടവും, പിഴയും ശിക്ഷ

Please complete the required fields.




തൃശൂർ : ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പുരോഹിതന് പോക്സോ നിയമപ്രകാരം ശിക്ഷ. തൃശൂർ ആമ്പല്ലൂർ സ്വദേശി രാജു കൊക്കനെ( 49 ) യാണ് ശിക്ഷിച്ചത്. ഏഴ് വർഷം കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ.

തൃശൂർ ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷ വിധിച്ചത്. 2014 ലാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ഇടവകയിലെ ആദ്യകുർബാന ക്ലാസ്സിലെത്തിയ ബാലികയെ വിളിച്ചു വരുത്തി ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതി.

Related Articles

Leave a Reply

Back to top button