Ernakulam

സ്കൂള്‍ കലോത്സവം; സംഘാടന വീഴ്ച്ച മൂലം മത്സരാർത്ഥികൾക്ക് അപകടമുണ്ടായാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരും; ഹൈക്കോടതി

Please complete the required fields.




കൊച്ചി: സ്‍കൂള്‍ കലോത്സവ സംഘാടകര്‍ക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. സ്റ്റേജില്‍ മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

ബാലനീതി നിയമ പ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മത്സരാർത്ഥികളുടെ ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.

ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ അപ്പീൽ കമ്മിറ്റി തീരുമാനം പുനപരിശോധിക്കാനും കോടതി ഉത്തരവിട്ടു. കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ.

തിരുവനന്തപുരം, തൃശ്ശൂർ ജില്ലാ കലോത്സവങ്ങളിലെ മത്സരാർത്ഥികളാണ് ഹർജിക്കാർ. ചവിട്ടുനാടകത്തിനിടയിൽ കാൽകുഴ തെറ്റി പരിക്ക് പറ്റിയ കുട്ടി അടക്കമാണ് കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Back to top button