Kozhikode

ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി റിയാസ്

Please complete the required fields.




കോഴിക്കോട് : സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവരെ കൈപിടിച്ചുയർത്തുന്നതിലൂടെ മാത്രമേ വികസനമുണ്ടാകൂവെന്നും അതിനായി ലയൺസ് ക്ലബ്ബ് നടത്തുന്നത്‌ മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318-ഇ നടത്തിയ കൃത്രിമക്കാൽ വിതരണ ക്യാമ്പിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃത്രിമക്കാൽ ലഭിക്കുന്നതിലൂടെ ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസമാണ് പലർക്കും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ പാലക്കാട് മുതൽ കാസർകോട് വരെ 250-ഓളം പേർക്കാണ് കൃത്രിമക്കാൽ നൽകിയത്. നൂറ് കൃത്രിമക്കാലുകൾ കൈമാറിയ ടെംപൽ പ്രിസിഷൻ മെറ്റൽ പ്രോഡക്ട്‌സ് ഇൻ മാനേജിങ് ഡയറക്ടർ സേതുമാധവനെ മന്ത്രി ആദരിച്ചു.

ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. പി. സുധീർ അധ്യക്ഷനായി. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ യോഹന്നാൻ മറ്റത്തിൽ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പ് ജില്ലാ കോ-ഓർഡിനേറ്റർ വത്സലാ ഗോപിനാഥ്, പി. അജിത് കുമാർ, പ്രകാശ് കാണി, വിശോഭ് പനങ്ങാട്, സി. പ്രണബ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button