Kozhikode

സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഇന്ന് ആദ്യ മത്സരം; എതിരാളികൾ രാജസ്ഥാൻ

Please complete the required fields.




സന്തോഷ് ട്രോഫിയിൽ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. പ്രാഥമിക റൗണ്ടിലെ മത്സരത്തിൽ രാജസ്ഥാനാണ് എതിരാളികൾ. വൈകിട്ട് മൂന്നരക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിലാണ് കളി. രാവിലെ ബീഹാറും ജമ്മുകശ്മീറും തമ്മിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കശ്മീർ ജേതാക്കളായി.

ഗ്രൂപ്പ് രണ്ടിലെ പ്രാഥമിക റൗണ്ടാണ് കോഴിക്കോട് നടക്കുന്നത്. രാജസ്ഥാൻ, ജമ്മു കശ്മീർ, മിസോറം, ആന്ധ്രാ പ്രദേശ്, ബീഹാർ എന്നിവരാണ് ഗ്രൂപ്പ് രണ്ടിലെ മറ്റു ടീമുകൾ. പുതുമുഖങ്ങളെ അണിനിരത്തിയുള്ള കളിയിൽ നിലവിലെ ജേതാക്കളായ കേരള ടീം പൂർണ ആത്മവിശ്വാസത്തിലാണ്.

Related Articles

Leave a Reply

Back to top button