Wayanad

ബിവറേജ് ഔട്ട്ലെറ്റിന്റെ ചില്ലെറിഞ്ഞു തകർത്ത പ്രതികളെ പിടികൂടി

Please complete the required fields.




മാനന്തവാടി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് മാനന്തവാടി ബിവറേജ് ഔട്ലെറ്റിന്റെ ചില്ലെറിഞ്ഞ് തകർത്ത സംഭവം . കേസിലെ പ്രതികളെ പോലീസ് പിടികൂടി.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

മാനന്തവാടി ഒഴക്കോടി സ്വദേശികളായ അമൽ, റോബിൻസ് എന്നിവരാണ് അറസ്റ്റിലായത്. ബിവറേജ് അടച്ചതിന് ശേഷം അതിക്രമിച്ച് കടന്ന് പൊതുമുതൽ നശിപ്പിപ്പിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത് . ഇരുവരേയും ബത്തേരി കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Back to top button