
ദില്ലി: കൊവോവാക്സ് ബൂസ്റ്റർ ഡോസായി നൽകാൻ വിപണനാനുമതി തേടി സീറം ഇൻസ്റ്റിറ്റ്യൂട്ട്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസായി കൊവോവാക്സ് നൽകാനാണ് കമ്പനി ഡിസിജിഐയെ സമീപിച്ചത്.
അനുമതി കിട്ടുന്ന പക്ഷം കൊവിഷീൽഡോ കൊവാക്സിനോ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് കൊവോവാക്സ് ബൂസ്റ്റർ ഡോസായി സ്വീകരിക്കാനാവും.
അമേരിക്കൻ കമ്പനിയായ നോവാവാക്സ് വികസിപ്പിച്ചെടുത്ത വാക്സീനാണ് കൊവോവാക്സ് ഈ വാക്സീന് 2020-ൽ തന്നെ ലോകാരോഗ്യ സംഘടനയും യൂറോപ്യൻ മെഡിസിൻ ഏജൻസിയും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരുന്നു.
വാക്സീൻ ഉത്പാദനത്തിന് നോവോവാക്സുമായി പിന്നീട് സെറം ഇൻസ്റ്റിറ്റ്യൂട്ട് കരാറിലെത്തുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ 17 വയസ്സിന് താഴെ പ്രായമുള്ളവർക്ക് ഈ വാക്സീൻ നൽകുന്നുണ്ട്.





