Kannur

16 കാരന് കമ്പി ശരീരത്തില്‍ കുത്തിക്കയറി ഗുരുതര പരിക്ക്

Please complete the required fields.




കണ്ണൂര്‍: 16 കാരന് കമ്പി ശരീരത്തില്‍ കുത്തിക്കയറി ഗുരുതര പരിക്ക്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. ആക്രമിക്കാനെത്തിയ എരുമയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെയാണ് അപകടം. കണ്ണൂരില്‍ കേരളോത്സവത്തിന് എത്തിയ മത്സരാര്‍ത്ഥിയാണ് ഗുരുതര പരിക്കോടെ ചികിത്സയിലുള്ളത്.

എരുമയുടെ പിടിയില്‍ നിന്ന് ഓടുന്നതിനിടെ ഗേറ്റിന്റെ കമ്പി തോളത്ത് കുത്തിക്കയറുകയായിരുന്നു. കേരളോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത ശേഷം കണ്ണൂര്‍ എംഎ റോഡിലെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു കുട്ടി. ഈ സമയത്താണ് എരുമയുടെ പരാക്രമം.

Related Articles

Leave a Reply

Back to top button