
കൊച്ചി∙ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. കൊച്ചിയിൽ ആണ് സംഭവം. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് .
ഇവരിൽ നിന്നും 122 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തിരിക്കുന്നത് . കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിനു സമീപത്തെ വീട്ടിൽ പൊലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടിയിലായത്.





