
ഇടുക്കി :ഡിസംബർ മൂന്നിനാണ് 140 അടി യായിരുന്ന മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് ഇപ്പോൾ 141 അടിയായിരിക്കുകയാണ് . അതിനാൽ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. മഴയും, തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം.
പരമാവധി 142 അടി വെള്ളം വരെ മുല്ലപ്പെരിയാറിൽ സംഭരിക്കാം. ഇപ്പോൾ നിലവിൽ സെക്കൻറിൽ 511 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ജലനിരപ്പ് ഉയർന്നതിനാൽ കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്





