Kerala

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികൾ ഇന്ന് വീണ്ടും പരിഗണിക്കും

Please complete the required fields.




ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരായ വി.സി മാരുടെ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് പരിഗണിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി.സിമാരുടെ ഹർജികൾ. നോട്ടീസിന്റ നിയമ സാധുത പരിശോധിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹർജികളിൽ അന്തിമ തീർപ്പുണ്ടാകും വരെ നോട്ടീസിന്മേൽ തുടർ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. നോട്ടീസിൽ മറുപടി നൽകണമോ വേണ്ടയോ എന്ന് വി.സി മാർക്ക് തീരുമാനിക്കാമെന്നും വി.സിയായി തുടരണമെങ്കിൽ ചാൻസലറുടെ നിർദേശങ്ങൾ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമർശം നടത്തിയിരുന്നു. ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനടക്കം 10 വൈസ് ചാൻസലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Back to top button