വടകര : വടകരയിൽ വീട്ടമ്മ ബസിൽ നിന്നും തെറിച്ചു വീണു. വടകര തൊട്ടിൽപാലം റൂട്ടിലോടുന്ന കെ.എൽ.18.V 9981 ബസിൽ നിന്നാണ് വീട്ടമ്മ തെറിച്ചു വീണത്. ഇന്ന് വൈകിട്ട് 4 30 ഓടെ ആയിരുന്നു സംഭവം.
വീട്ടമ്മയും മകളും വടകര ബസ് സ്റ്റാൻഡിൽ നിന്നും കുറ്റ്യാടി ഭാഗത്തേക്ക് ബസ്സിൽ കയറിയതായിരുന്നു. വടകര ബസ് സ്റ്റാൻഡിലെ ഹംപിൽ വെച്ച് ഓട്ടോമാറ്റിക് ഡോർ അടയാത്തത് മൂലം വീട്ടമ്മ മുൻവശത്തെ ഡോറിന്റെ അടുത്ത് നിന്നും തെറിച്ച് വീഴുകയായിരുന്നു.
ബസ്സ് ഹമ്പിൽ കയറിയപ്പോൾ എനിക്ക് സ്റ്റീൽ കമ്പിയിൽ പിടിക്കാൻ പറ്റിയില്ല എന്നാണ് വീട്ടമ്മ പറഞ്ഞത്, കൂടാതെ ഡോർ അടയാത്തതും കാരണമായി. ബസ്സിൽ നിന്നും വീണ ഉടനെ ബസ്സ് നിർത്തുകയും ബസ്സിലെ യാത്രക്കാർ ഇറങ്ങിവന്ന് എഴുന്നേൽപ്പിക്കുകയും ചെയ്തു.
കൈക്കും കാലിനും ചെറിയ മുറിവേറ്റിട്ടുണ്ട്. തൊട്ടടുത്തുള്ള ടയർ ഷോപ്പിൽ നിന്നും മറ്റും ജനങ്ങൾ ഓടിക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന്റെ ചെലവ് ബസ് കണ്ടക്ടർ വഹിക്കുകയും ചെയ്തു. വീട്ടമ്മയെ ഉടനെ ഓട്ടോറിക്ഷയിൽ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോമാറ്റിക് ഡോർ സംവിധാനവും മുൻവശത്ത് കിളി ഇല്ലാത്തതുമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എല്ലാ ബസ്സുകളിലും ഓട്ടോമാറ്റിക് ഡോറിന്റെ പകരം സാധാ ഡോർ സംവിധാനം പുനസ്ഥാപിക്കണമെന്നും ഡോർ അടയാത്തത് മൂലമുള്ള അപകടങ്ങൾ വടകരയിൽ പെരുകുകയാണെന്നും നാട്ടുകാർ ആരോപിച്ചു.
ഒരു മാസം മുമ്പാണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ വടകര ബസ് സ്റ്റാൻഡിൽ വച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ടിലെ തൊഴിലാളിക്ക് ഗുരുതര പരിക്കേറ്റത്.